പരീക്ഷാഫലം, പരീക്ഷാഫീസ്: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

Mar 18, 2022 at 5:38 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരളസർവകലാശാല 2021ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. സുവോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. (മേഴ്സിചാൻസ് 2010, 2011 & 2012 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

മേജർ പ്രോജക്ട് വൈവപ്രാക്ടിക്കൽ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2022 ജനുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ മേജർ പ്രോജക്ട്/വൈവ/പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 23 മുതൽ 26 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
വിശദമായ ടൈംടേബിൾ വബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2021ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക്.
സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 21 മുതൽ 24 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളേജിലും വച്ച്
ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്.ഡി.ഇ. – 2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി), ഡിസംബർ 2021 പരീക്ഷയുടെ PADC013 – Dissertation Viva Voce, PADCO14 – Comprehensive Viva Voce എന്നിവ യഥാക്രമം മാർച്ച് 30, 31, ഏപ്രിൽ 1 എന്നീ തീയതികളിൽ കാര്യവട്ടം എസ്.ഡി.ഇ.യിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല ഡിസംബർ 2021 ന് നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 21
മുതൽ 25 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്
കേരളസർവകലാശാല 2022 ഏപ്രിൽ 18 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എഫ്.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 25 വരെയും 150 രൂപ പിഴയോടെ മാർച്ച് 29 വരെയും 400 രൂപ പിഴയോടെ മാർച്ച് 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

Follow us on

Related News