JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്‌സ് മുഖേന കരാർ വ്യവസ്ഥയിലാണ് നിയമനം. ഓരോ വർഷം കൂടുമ്പോഴും കരാർ പുതുക്കാവുന്നതാണ്. ആകർഷകമായ ശമ്പളവും താമസം, ഭക്ഷണം,വിസ എന്നിവ സൗജന്യവുമാണ്.
യോഗ്യത: ബി.എസ്.സി/ എം.എസ്.സി/പി.എച്ച്.ഡി/നഴ്‌സിംഗ് എന്നിവയിലേതെങ്കിലും നിർബന്ധം. ഒപ്പം 36 മാസത്തിൽ (3 വർഷത്തിൽ) കുറയാത്ത പ്രവൃത്തി പരിചയവും അഭികാമ്യം. നിലവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്.
പ്രായപരിധി: 35 വയസ്സ്
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാർ, പാസ്‌പോർട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500*500 പിക്‌സൽ, വൈറ്റ് ബാക്ഗ്രൗൻഡ് ഖജഏ ഫോർമാറ്റ്), നഴ്‌സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകൾ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 20 വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. ഇന്റർവ്യൂ മാർച്ച് 21 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി (21.03.22 – 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് നോർക്ക റൂട്‌സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്‌സിന്റെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: നോർക്കറൂട്‌സിന്റെ വെബ്‌സൈറ്റ്: https://norkaroots.org, ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും +91 8802 012345)വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം ലഭിക്കുന്നതാണ്.