JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7സ്
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) 1506 ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ വ്യവസ്ഥയിലാണ് നിയമനം. കേരളത്തിലെ 14 ജില്ലകളിലായി യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടു ക്കുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 21. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രമാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ബി.എസ്.സി. നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം. ഒപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 40 വയസ്സ്
(2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.)
ശമ്പളം: നാലു മാസത്തെ പരിശീലന സമയത്ത് 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും.
അപേക്ഷാ ഫീസ്: 325 രൂപ ഓൺലൈനായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: https://cmdkerala.net, https://arogyakeralam.gov.in