JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തൃശ്ശൂർ: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഫിഷറീസ് ഓഫീസർ തസ്തികയിലുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലാർക്ക് തസ്തികയിലുള്ളതോ, തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരോ ആയ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം. അവസാന തീയതി ഏപ്രിൽ 11.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.01.04.2013 ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം: ജീവനക്കാർ ബയോഡാറ്റാ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം പൂർണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680 002 എന്ന വിലാസത്തിൽ ഏപ്രിൽ 11 ന് മുമ്പ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0487- 2383053, 0487- 2383088.