JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ജാർഖണ്ഡ്: ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള 24 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ സൂപ്രണ്ട് (അഡ്മിൻ), ജൂനിയർ സൂപ്രണ്ട് (അക്കൗണ്ട്സ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. എഴുത്തുപരീക്ഷയിലൂടെയും കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകളും യോഗ്യതയും:
ജൂനിയർ സൂപ്രണ്ട് (അഡ്മിൻ)- 18: ഏതെങ്കിലും വിഷയത്തിൽ ബിരുദവും നാല് വർഷത്തെ പ്രവൃത്തി പരിചയവും.
ജൂനിയർ സൂപ്രണ്ട് (അക്കൗണ്ട്സ്)- 6: കോമേഴ്‌സ് ബിരുദാനന്തര ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ സി. എ./ഐ.സി.ഡബ്ല്യൂ.എ/ഐ.സി.എസ്.ഐയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ കോമേഴ്‌സ് തത്തുല്യ ബിരുദവും സി. എ./ഐ.സി.ഡബ്ല്യൂ.എ/സി.എസ്. ഇന്റർമീഡിയറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ കോമേഴ്‌സ് ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://iitism.ac.in