JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: റീജിയണൽ ക്യാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ ഒരു ഒഴിവ്. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് 17നു വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: എം.ബി.ബി.എസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ഡി/ഡി.എൻ.ബി ഇൻ അനസ്തേഷ്യോളജി എന്നിവ അഭികാമ്യം. കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻനായർ സെമിനാർ ഹാളിലാണ് ഇന്റർവ്യൂ. രാവിലെ ഒമ്പതു മുതൽ 11.30 വരെയായിരിക്കും രജിസ്ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക്: 0484- 2411700.