JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ വിവിധ അനധ്യാപക തസ്തികകളിലെ 30 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ലബോറട്ടറി അറ്റൻഡന്റ്, ലാബ് അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകലിലാണ് ഒഴിവ്. സ്ഥിര നിയമനമാണ് നടത്തുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 19.
ലബോറട്ടറി അറ്റൻഡന്റ് (ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി)- 14: സയൻസ് വിഷയം ഉൾപ്പെട്ട പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ താത്തുല്യം. പ്രായപരിധി- 30 വയസ്സ്.
ലാബ് അസിസ്റ്റന്റ്- 3: ഒരു ഒഴിവ് എച്ച്. ഐ വിഭാഗം ഭിന്നശേഷിക്ക്. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി- 30 വയസ്സ്.
ലൈബ്രറി അറ്റൻഡന്റ്- 3: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.സെക്കൻഡറി ലെവലിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ കംപ്യൂട്ടർ ബേസിക് കോഴ്സ് കഴിഞ്ഞിരിക്കണം. ഒപ്പം ലൈബ്രറി സയൻസിൽ/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്. പ്രായപരിധി- 30 വയസ്സ്.
ജൂനിയർ അസിസ്റ്റന്റ്: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷിൽ മിനിറ്റിൽ 30 ഹിന്ദി വാക്ക്/ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. പ്രായപരിധി- 27 വയസ്സ്. ഉയർന്ന പ്രായ പരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
മറ്റ് ഒഴിവുകൾ: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 1, സീനിയർ പി.എ.ടു. പ്രിൻസിപ്പൽ- 1, സീനിയർ അസിസ്റ്റന്റ്- 1 (ഭിന്നശേഷി വി. ഐ വിഭാഗം), പ്രൊഫഷണൽ അസിസ്റ്റന്റ്- 1, സെമി പ്രൊഫഷണൽ അസിസ്റ്റന്റ്- 2, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ)- 1.
അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങൾക്ക് 500 രൂപയും എസ്. സി/എസ്. ടി. വിഭാഗക്കാർക്ക് 250 രൂപയും. (വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://ss.du.ac.in