editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടിഅവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻഅംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനംപരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസൗജന്യ ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആപ്പുമായി എൽബിഎസ് എഞ്ചിനീയറിങ് കോളജ്നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു

യു.എ.ഇ. ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനം

Published on : March 10 - 2022 | 8:27 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

യു.എ.ഇ.: പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്മെന്റ് (ഐ.പി.ഡി), ഒ.റ്റി. നഴ്‌സ്, ലാബ്, സി.എസ്.എസ്.ഡി, ലബോറട്ടറി, അനസ്‌തേഷ്യ, മൈക്രോ ബയോളജി, കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലെ ഒഴിവിൽ ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ നോർക്ക റൂട്ട്‌സ് വഴിയാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ഒപ്പം ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ് ഗൈനക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവൃത്തി പരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്.

ശമ്പളം: 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ).

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

0 Comments

Related News