JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക.
പ്രായപരിധി: 57 വയസ്സിൽ കവിയരുത് (01 ഏപ്രിൽ 2022ന്)
യോഗ്യത: ആർമി, നേവി, എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും.
വേതനം: 27,000 രൂപ.
അപേക്ഷിക്കേണ്ട വിധം: വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം \’ഡയറക്ടർ, സൈനിക് വെൽഫയർ & എം. ഡി കെക്സോൺ, കേരള സ്റ്റേറ്റ് എക്സ്- സർവീസ്മെൻ കോർപറേഷൻ, ടി.സി-25/828, ഓപ്പോ. അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം -695014\’ എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2320772/ 2320771.