JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: യുജിസിയുടെ \’നാക്\’ അംഗീകാര പരിശോധനക്ക് മുൻപായി ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ് സർവകലാശാല സിണ്ടിക്കേറ്റ് യോഗത്തിൽ തീരുമാനം. ഇനിയും ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത അസി. പ്രഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് പുനര്‍ വിജ്ഞാപനവും ഒഴിവുള്ള തസ്തികകളില്‍ പുതിയ വിജ്ഞാപനവും ഇറക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 8 പ്രഫസര്‍മാരും 16 അസോ. പ്രഫസര്‍മാരും ഉള്‍പ്പെടെ 24 അധ്യാപകര്‍ക്ക് നിയമനം നൽകാനും തീരുമാനമായി.
കെമിസ്ട്രിയില്‍ രണ്ടും അറബിക്, ബോട്ടണി, ഹിന്ദി, നാനോ സയന്‍സ്, ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ ഒരാള്‍ വീതവുമാണ് പ്രൊഫസര്‍മാര്‍. അറബിക്, ഇംഗ്ലീഷ് എന്നിവയില്‍ രണ്ടും ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, എഡ്യുക്കേഷന്‍, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, ലൈഫ് സയന്‍സ്, സോഷ്യോളജി, സുവോളജി എന്നിവയിലാണ് അസോ. പ്രഫസര്‍ നിയമനം.