പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇന്ത്യൻ നേവിയിൽ അവസരം: 1531 ഒഴിവുകൾ

Feb 28, 2022 at 11:15 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ (സ്കിൽഡ്) തസ്തികയിലേക്കുള്ള 1531 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച്‌ 30 വരെ ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രായപരിധി 18 മുതൽ 25 വരെ.

അപേക്ഷകർക്കു വേണ്ട യോഗ്യത: പത്താം തരം പാസായിരിക്കണം. ഒപ്പം അതാതു ട്രേഡിൽ അപ്രന്റീസ്‌ ട്രെയ്നിങ് പൂർത്തിയാക്കുകയോ മെക്കാനിക്ക് അല്ലെങ്കിൽ സമാന തസ്തികയിൽ ആർമി, നേവി, എയർഫോഴ്സ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യം.

അപേക്ഷിക്കേണ്ട രീതി :
ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജോയിൻ നേവി ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വേയ്സ് ടു ജോയിൻ എന്ന ടാബിലൂടെ സിവിലിയൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ട്രേഡ്സ്മാൻ സ്കിൽഡ് എന്ന ഓപ്ഷനിലേക്ക് പോവുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക. അപേക്ഷയുടെ പ്രിന്റ് കൈയിൽ സൂക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക :
https://www.joinindiannavy.gov.in/#

Follow us on

Related News