JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ (സ്കിൽഡ്) തസ്തികയിലേക്കുള്ള 1531 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 30 വരെ ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രായപരിധി 18 മുതൽ 25 വരെ.
അപേക്ഷകർക്കു വേണ്ട യോഗ്യത: പത്താം തരം പാസായിരിക്കണം. ഒപ്പം അതാതു ട്രേഡിൽ അപ്രന്റീസ് ട്രെയ്നിങ് പൂർത്തിയാക്കുകയോ മെക്കാനിക്ക് അല്ലെങ്കിൽ സമാന തസ്തികയിൽ ആർമി, നേവി, എയർഫോഴ്സ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യം.
അപേക്ഷിക്കേണ്ട രീതി :
ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജോയിൻ നേവി ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വേയ്സ് ടു ജോയിൻ എന്ന ടാബിലൂടെ സിവിലിയൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ട്രേഡ്സ്മാൻ സ്കിൽഡ് എന്ന ഓപ്ഷനിലേക്ക് പോവുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക. അപേക്ഷയുടെ പ്രിന്റ് കൈയിൽ സൂക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക :
https://www.joinindiannavy.gov.in/#