JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കണ്ണൂർ: സർവകലാശാല 2021 -22 വർഷത്തെ വിവിധ വിഷയങ്ങളുടെ പി.എച്ച്.ഡി. പ്രവേശനത്തിനു വേണ്ടി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ 2021 ഡിസംബർ 19 നു നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ http://kannuruniversity.ac.in
ഓപ്പൺ കോഴ്സ് വിവരങ്ങൾ
അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് ജനറിക് ഇലക്റ്റീവ് (ഓപ്പൺ) കോഴ്സ് മാറി രജിസ്റ്റർ ചെയ്തത വിദ്യാർഥികളുടെ വിവരങ്ങൾ അതത് കോളേജുകളിലെ പ്രിൻസിപ്പൾമാർ 03.03.2022 അഞ്ച് മണിക്ക് മുമ്പായി പരീക്ഷാ കൺട്രോളറുടെ ഈമെയിലിൽ അറിയിക്കേണ്ടതാണ്.
ടൈംടേബിൾ
14.03.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (2015 സിലബസ്) സപ്ലിമെന്ററി, നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
02.03.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി, ഒക്റ്റോബർ 2020 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. എ. ഗവേണൻസ് & പൊളിറ്റിക്സ് റെഗുലർ, ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 10.03.2022 വരെ അപേക്ഷിക്കാം.