പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

ജർമനിയിൽ നഴ്‌സിങ് നിയമനം: \’ട്രിപ്പിൾ വിൻ\’ പ്രോഗ്രാം ആരംഭിക്കുന്നു

Feb 25, 2022 at 11:06 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: നഴ്‌സുമാരുടെ നിയമനത്തിനായി നോർക്ക റൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി \’ട്രിപ്പിൾ വിൻ\’ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിങ് ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും.  45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.  ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യം.
നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/ നഴ്‌സിങ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാർഡിയോളജി/ ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ ഓപ്പറേഷൻ തീയറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.

\"\"

ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ജർമ്മൻ ഭാഷാ എ1/ എ2/ ബി1 ലെവൽ പരിശീലനം ഇൻഡ്യയിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാൻ അവസരം ലഭിക്കും. ജർമ്മൻ ഭാഷ ബി2 ലെവൽ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി ജർമ്മനിയിൽ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവർടൈം അലവൻസുകൾക്ക് പുറമെ) ലഭിക്കും. ഉദ്യോഗാർഥികൾ  http://norkaroots.org യിൽ അപേക്ഷ സമർപ്പിക്കണം. ഈ പ്രോഗ്രാമിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും നൽകേണ്ടതില്ല. മാർച്ച് 10നകം അപക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.ഇമെയിൽ: triplewin.norka@kerala.gov.in.

\"\"

Follow us on

Related News