JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരളസർവകലാശാല 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ – 2016 അഡ്മിഷൻ ആനുവൽ സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 8വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ മാർച്ച് 3മുതൽ കൈപ്പറ്റാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും മാർച്ച് 10വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളശർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (റെഗുലർ – 2019 അഡ്മിഷൻ, ഇംപൂവ്മെന്റ് – 2018 അഡ്മിഷൻ,
സപ്ലിമെന്ററി 2017 & 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാലയുടെ ഫെബ്രുവരി 2022 വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട്
സെമസ്റ്റർ എം.എൽ.ഐ.എസ്.സി (എസ്.ഡി.ഇ. റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2022 മാർച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി.
സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല മാർച്ച് 2022 ന് നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.
എസ്.സി/എം.കോം./എം.എസ്.ഡബ്ല്./എം.എം.സി.ജെ. (2020 അഡ്മിഷൻ) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് 4 വരെയും 150 രൂപ
പിഴയോടെ മാർച്ച് 8 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.