കോട്ടയം: ഒന്നാം സെമസ്റ്റർ ബി.എ./ ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
വൈവാ വോസി
2021 മാർച്ചിൽ നടന്ന ബി.ബി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പരീക്ഷയുടെ വൈവാ വോസി പരീക്ഷ മാർച്ച് 15 ന് ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ http://mgu.ac.in
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മ്യൂസിക് – വോക്കൽ (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിലെ http://mgu.ac.in എന്ന ലിങ്കിൽ ലഭിക്കും.