JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഹിസ്റ്ററി റെഗുലർ (2019 അഡ്മിഷൻ), ഇംപൂവ്മെന്റ് (2018 അഡ്മിഷൻ) സപ്ലിമെന്ററി
(2017 & 2018 അഡ്മിഷൻ), ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
കേരളസർവകലാശാല കോവിഡ്-19 കാരണം മാറ്റിവച്ച എം.സി.എ. (2011 സ്കീം) ഒന്നാംസെമസ്റ്റർ, മൂന്നാം സെമസ്റ്റർ (സപ്ലിമെന്ററി & മേഴ്സി ചാൻസ്), എം.സി.എ. (2015 സ്കീം) രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.വി.എ. ആർട്ട്ഹിസ്റ്ററി പരീക്ഷകൾ ഫെബ്രുവരി 23 ലേക്കും പെയിന്റിംഗ് പരീക്ഷകൾ ഫെബ്രുവരി 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷകളുടെ \”ഡെസർട്ടേഷൻ\’ സർവകലാശാലയിൽ സമർപ്പിക്കാനു
ളള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല്
സെമസ്റ്റർ നവംബർ 2021 പരീക്ഷയുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് പ്രാക്ടിക്കൽ പരീക്ഷ 2022 മാർച്ച് 14, 16, 18 തീയതികളിൽ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 10 മണി. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാ
ണ്.
ടൈംടേബിൾ
കേരളസർവകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ
ഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.