പരീക്ഷാ ഫലം, ഇംപ്രൂവ്മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകൾ: ഇന്നത്തെ എംജി വാർത്തകൾ

Feb 15, 2022 at 4:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കോട്ടയം:2020 നവമ്പറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ – എം.എ. സോഷ്യോളജി (പ്രൈവറ്റ് ) റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ്, 2018 അദാലത്ത് – മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള 2015 അഡ്മിഷൻ മുതലുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ,160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ ഓൺലൈനായി സ്വീകരിക്കും. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷകൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. ഇതിനായുള്ള അപേക്ഷാ ഫോറം 30 രൂപാ നിരക്കിൽ സർവകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷ  ഫോറം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്നവർ 30 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിലെ സ്റ്റുഡൻ്റ്സ് പോർട്ടൽഎന്ന ലിങ്കിൽ ലഭിക്കും.

ബി-ടെക് പരീക്ഷ
 ഫെബ്രുവരി 28ന് നടക്കുന്ന ബി.ടെക് – ഇ. ഐ, ഐ.സി. ബ്രാഞ്ചുകളുടെ – നാലാം സെമസ്റ്റർ – പുതിയ സ്കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെൻ്ററി/മേഴ്സി ചാൻസ് പരീക്ഷയിൽ ഇലക്ട്രോണിക് ഡിവൈസസ് ആൻ്റ് സർക്യൂട്ട്സ് II, മെക്കാനിക്കൽ എഞ്ചിനിയറിംഗ്‌ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
 
 പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് – 2019 അഡ്മിഷൻ – ഇംപ്രൂവ്മെൻ്റ് / സപ്ലിമെൻ്ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും.

Follow us on

Related News