JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന (2021-23 ബാച്ചിൽ) ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ചു. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് http://scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ തിരിച്ചറിയൽ കാർഡ് സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന ക്രേന്ദ്രങ്ങൾ മുഖേന അറിയാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.