JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
കോട്ടയം: 2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് \’സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷ ഫെബ്രുവരി 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം
പ്രാക്ടിക്കൽ, വൈവാ വോസി
2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി. കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.