JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരി ഒന്നുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷൻ, മേഴ്സി ചാൻസ് 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ 2022 ഫെബ്രുവരി 21 മുതൽ പുനഃക്രമീക
രിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല ഫെബ്രുവരി 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷൻ, മേഴ്സിചാൻസ് 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ 2022 മാർച്ച് 7 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ഫെബ്രുവരി 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമ
സ്റ്റർ ബി.ടെക്. (2008 സ്കീം – മേഴ്സി ചാൻസ് & സപ്ലിമെന്ററി) പരീക്ഷ ഫെബ്രുവരി 14ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല ഫെബ്രുവരി 4 ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ
യൂണിറ്ററി എൽ.എൽ.ബി. പരീക്ഷ 2022 ഫെബ്രുവരി 21 മുതൽ ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2022 ജനുവരിയിൽ ആരംഭിച്ചതും കോവിഡ് കാരണം മാറ്റിവച്ച
തുമായി ബി.ബി.എ. (വിദൂരവിദ്യാഭ്യാസം 2013 അഡ്മിഷൻ – മേഴ്സി ചാൻസ്, 2014 അഡ്മിഷൻ – സപ്ലിമെന്ററി) മൂന്ന്, നാല് അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. റെഗുലർ (2020 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2019 അഡ്മിഷൻ (സപ്ലിമെന്ററി/ഇംപൂവ്മെന്റ്), 2018 & അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷകൾക്കുളള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.