JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി:ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല അലോട്ട്മെന്റിന്റെ ആദ്യറൗണ്ട് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://aaccc.gov.in ൽ ലഭ്യമാണ്.
ഗവ., എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ തുടങ്ങിയവയിലെ സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്. ആകെ 3094 പേർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം.
അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് കൗൺസലിങ് ഷെഡ്യൂൾപ്രകാരം പ്രവേശനം നേടിയ സ്ഥാപനത്തിലെത്തി പ്രവേശനം ഉറപ്പാക്കണം. നാളെ
(ഫെബ്രുവരി 7) മുതൽ 14 വരെയാണ് പ്രവേശനത്തിനായി അനുവദിച്ച സമയം.