പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷകളും ഫലങ്ങളും, കെഎഎസ് പരീക്ഷാ പരിശീലനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 4, 2022 at 4:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം ഓണ്‍ലൈനായി നല്‍കുന്നു. കെ.എ.എസ്. പ്രാഥമിക പരീക്ഷാ സിലബസിന് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം bureaukkd@gmail.com എന്ന ഇ-മെയിലില്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ നല്‍കുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ 0494 2405540

\"\"

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഫീസടച്ച് 16-ന് മുമ്പായി നേരിട്ട് അപേക്ഷിക്കേണ്ടതാണ്. 170 രൂപ പിഴയോടെ 18 വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടി മീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News