പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓണ്‍ലൈന്‍ ഫീസ് പരിശീലനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 3, 2022 at 5:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ്, ഓട്ടോണമസ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍, പഠന വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നും സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള പരിശീലന പരിപാടി 4, 5 തീയതികളില്‍ നടക്കുന്നു. 4-ന് ഉച്ചക്ക് 2.30-ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജുകള്‍ക്കും 5-ന് ഉച്ചക്ക് 12 മുതല്‍ 1.30 വരെ വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളേജുകള്‍ക്കുമാണ് പരിശീലനം. ഓണ്‍ലൈനായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുഴുവന്‍ കലാലയങ്ങളില്‍ നിന്നും പങ്കാളിത്തമുണ്ടാകണമെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. പരിപാടിയുടെ ലിങ്ക് സി.ഡി.സി.-യില്‍ നിന്നും അതത് കോളേജുകള്‍ക്ക് നല്‍കുന്നതാണ്.

\"\"

പരീക്ഷാ ഫലം

എം.സി.എ. മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

Follow us on

Related News