JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ്, ഓട്ടോണമസ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍, പഠന വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നും സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള പരിശീലന പരിപാടി 4, 5 തീയതികളില്‍ നടക്കുന്നു. 4-ന് ഉച്ചക്ക് 2.30-ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജുകള്‍ക്കും 5-ന് ഉച്ചക്ക് 12 മുതല്‍ 1.30 വരെ വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളേജുകള്‍ക്കുമാണ് പരിശീലനം. ഓണ്‍ലൈനായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുഴുവന്‍ കലാലയങ്ങളില്‍ നിന്നും പങ്കാളിത്തമുണ്ടാകണമെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. പരിപാടിയുടെ ലിങ്ക് സി.ഡി.സി.-യില്‍ നിന്നും അതത് കോളേജുകള്‍ക്ക് നല്‍കുന്നതാണ്.
പരീക്ഷാ ഫലം
എം.സി.എ. മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.