JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ (2020 പ്രവേശനം) രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (http://kannuruniversity.ac.in)
അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വർഷത്തേക്കുള്ള ശ്രീമതി സുധാകൃഷ്ണൻ എൻഡോവ്മെൻറ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത. പ്ലസ് ടുവിന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം . 2022 ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി . കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് -2009-2013 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവ്വകലാശാലാ താവക്കര ക്യാമ്പസ് ആണ് പരീക്ഷാ കേന്ദ്രം.
പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് -2009-2013 അഡ്മിഷൻ ) നവംബർ 2019 ൻറെ 3A05ENG-Literature and Contemporary Issues പേപ്പറിന്റെ പരീക്ഷ 09.02.2022 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി ബി എ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, ബി ബി എ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 3, 4 തീയതികളിൽ അതാതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബി.ടി.ടി.എം ഡിഗ്രി (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ ഫെബ്രുവരി 4ന് അതതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഫലം
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബി എ (റഗുലർ/സപ്ലിമെന്ററി/ ഇപ്രൂവ്മെൻറ്-2011 അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 15/02/2022 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
0 Comments