JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐ.യു.സി.എസ്.എസ്.എം.) മ്യൂസിക് തെറാപ്പിയിൽ ഗസ്റ്റ് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മ്യൂസിക് തെറാപ്പി പ്രത്യേക വിഷയമെടുത്ത് സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. യോഗ്യതയോ യു.ജി.സി. ലക്ച്ചർഷിപ്പോ ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.