JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കേരളസർവകലാശാല 2021 ഓഗസ്റ്റ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ 2018 സ്കീം (റെഗുലർ ആൻഡ് സപ്ലിമെന്ററി) ഫുൾടൈം ഉൾപ്പെടെ യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം/ റെഗുലർ ഈവനിംഗ്, 2014 സ്കീം (സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ് അഡ്മിഷൻ മാത്രം) പരീക്ഷയുടെ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല ബി.ടെക് അഞ്ചാം സെമസ്റ്റർ (2018 സ്കീം )മാർച്ച്
2021 ആറ്, എട്ട് സെമസ്റ്റർ ( 2013 സ്കീം ) ജൂലൈ 2021 യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം, രണ്ട് (2013 സ്കീം) നാല് (2008 & 2013 സ്കീം) ആറ്
(2008 സ്കീം) ഏഴ് (2013 സ്കീം) പാർട്ട് ടൈം റി സ്ട്രക്ച്ചേർഡ് സെപ്റ്റംബർ 2020, എട്ടാം സെമസ്റ്റർ (2008 & 2013 സ്കീം),സപ്ലിമെന്ററി ഡിസംബർ 2020, ബി.ടെക് പരീക്ഷകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ഫോട്ടോ
പതിച്ച ഐഡി കാർഡും ഹാൾ ടിക്കറ്റുമായി കേരള സർവകലാശാല പാളയം ക്യാംപസിലെ VII സെക്ഷനിൽ ഫെബ്രുവരി ഒന്നു മുതൽ നാലു വരെയുള്ള പ്രവർത്തി
ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പ്രോജക്ട് റിപ്പോർട്ട്
കേരളസർവകലാശാല 2022 ജനുവരി മാസം നടത്തിയ നാലാം സെമസ്റ്റർ
ബി. എസ്.സി കമ്പ്യൂട്ടർ സയൻസ് (SDE 2019 അഡ്മിഷൻ റെഗുലർ,2017& 2018 അഡ്മിഷൻ ഇംപൂവ്മെന്റ് /സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് റിപ്പോർട്ട് ഫെബ്രുവരി 10 ന് മുൻപായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്.