തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നോളജീസ് നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ.ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും എം.സി.എ. ഡിസംബര്‍ 2020 നാല്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സിൻഡിക്കറ്റ് തീരുമാനങ്ങള്‍
അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. ചോദ്യക്കടലാസ് ഓണ്‍ലൈനായി നല്‍കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. ചോദ്യക്കടലാസ് ഒന്നിന് നാല് രൂപ വീതം കോളേജുകള്‍ക്ക് അനുവദിക്കും. ഓണ്‍ലൈന്‍ ചോദ്യക്കടലാസ് ഇനത്തിലെ ചെലവിന്റെ രസീത് ഹാജരാക്കുന്ന മുറക്ക് പണം അനുവദിക്കും.
വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഭൂമി സര്‍വകലാശാലക്ക് വിട്ടുകിട്ടാന്‍ സര്‍ക്കാരിനെ സമീപിക്കും.
ദേശീയപാത സ്ഥലമേറ്റെടുപ്പിന് ശേഷം കാമ്പസ് ഭൂമിയുടെ ലാന്‍ഡ്സ്‌കേപ്പിങ്ങിനും റിങ് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഊരാളുങ്കല്‍ സഹകരണ സംഘത്തെ ചുമതലപ്പെടുത്തി.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ നടത്തും.
ഇംഗ്ലീഷ് പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയ്ക്കെതിരായ പീഡനപരാതിയില്‍ കഴമ്പുണ്ടെന്ന ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ (ഐ.സി.സി.) റിപ്പോര്‍ട്ടില്‍ തുടര്‍നടപടിക്ക് വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.