JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: സ്‌കോൾ- കേരള മുഖേന 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനത്തിനായി നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠന/ പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ ഫെബ്രുവരി 2നകം scolekerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം. മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.