പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോണ്‍ടാക്ട് ക്ലാസ്സ് റദ്ദാക്കി, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jan 28, 2022 at 5:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തേഞ്ഞിപ്പലം: എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30, ഫെബ്രുവരി 5 തീയതികളിലെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ റദ്ദാക്കി.

എസ്.ഡി.ഇ. – പി.ജി. അസൈന്‍മെന്റ്

എസ്.ഡി.ഇ. 2019 പ്രവേശനം പി.ജി. 1, 2 സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ എസ്.ഡി.ഇ. ഓഫീസില്‍ നേരിട്ടോ, എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് തപാല്‍ വഴിയോ ഫെബ്രുവരി 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407494.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 8-ന് തുടങ്ങും.

ഹാള്‍ടിക്കറ്റ്

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2019, 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Follow us on

Related News