തേഞ്ഞിപ്പലം: എസ്.ഡി.ഇ. ബിരുദ പ്രോഗ്രാമുകൾക്ക് 2018-19 വർഷത്തിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച് തുടർപഠനം നടത്താൻ കഴിയാത്തവർക്ക് രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അവസരം. ഓൺലൈനായി 31 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും അപേക്ഷിക്കാം. ഫോൺ 0494 2407356
ചോദ്യക്കടലാസ് അച്ചടി; നിലവിലെ രീതി തുടരും
കാലിക്കറ്റ് സര്‍വകലാശാലയുടെ ചോദ്യക്കടലാസ് അച്ചടിക്കുന്നതിന് നിലവിലെ രീതി തന്നെ തുടരുമെന്ന് പരീക്ഷാഭവന്‍. സംസ്ഥാനത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസ്സുകളില്‍ തന്നെയാകും അച്ചടി.
ഇത് സര്‍വകലാശാലാ പ്രസ്സില്‍ അച്ചടിക്കുമെന്ന പ്രചാരണം തെറ്റാണ്. സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ടാണ് കോളേജുകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനില്‍ വിതരണം ചെയ്യുന്നത്. സര്‍വകലാശാലാ പ്രസ്സില്‍ ചോദ്യക്കടലാസ് അച്ചടിക്കുന്നത് സംബന്ധിച്ച് ഒരുതലത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ അറിയിച്ചു.
കോവിഡ് സ്പെഷ്യൽ പരീക്ഷാ പട്ടിക
ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 പരീക്ഷയുടെയും ഏഴാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബി.ആർക്ക്. ഏപ്രിൽ 2020 പരീക്ഷയുടെ കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ അധിക പട്ടികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.എ. നവംബർ 2021 റഗുലർ പരീക്ഷകൾ ഫെബ്രുവരി 5-ന് തുടങ്ങും.
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 4-ന് തുടങ്ങും.
റിപ്പബ്‌ളിക് ദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സെക്യൂരിറ്റി ഓഫീസര്‍ ക്യാപ്റ്റന്‍ കെ. മണി, ജോ. രജിസ്ട്രാര്‍ സി. ജ്യോതി കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.