JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കോട്ടയം: ജില്ലാ കളക്ടർ പ്രാദേശീക അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല ഓഫീസിന് ഇന്ന് (ജനുവരി25) അവധിയാകും. സർവകലാശാല ആസ്ഥാനത്തെ ഓഫീസ്, ഡിപ്പാർട്ട്മെൻറുകൾ, സ്കൂളുകൾ, സെന്ററുകൾ എന്നിവയ്ക്ക് അടച്ചിടുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും പൊതു പരിപാടികളും മാറ്റമില്ലാതെ നടക്കും.
പരീക്ഷ മാറ്റി
ജനുവരി 28 ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2009 അഡ്മിഷൻ മുതൽ – മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – മേഴ്‌സി ചാൻസ് (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമമനുസരിച്ച് പരീക്ഷകൾ ഫെബ്രുവരി 18 ന് ആരംഭിക്കും.