പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് രജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങും ഇന്ന് അവസാനിക്കും: രണ്ടാം റൗണ്ട് ഫെബ്രുവരി 9മുതൽ

Jan 24, 2022 at 10:10 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: NEET- UG റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് (ജനുവരി24) അവസാനിക്കും. ഫീസ് അടയ്ക്കാനുള്ള സൗകര്യം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിവരെ ഉണ്ടാകും. ചോയ്സ് ഫില്ലിങ് ജനുവരി20 മുതൽ ആരംഭിച്ചിരുന്നു. ഇതിനായി ഇന്ന് രാത്രി 11.55 വരെ സമയം അനുവദിക്കും. ചോയ്സ് ലോക്കിങ് സൗകര്യം ഇന്ന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെയും ലഭിക്കും. റിപ്പോർട്ടിങ്ങിന് ജനുവരി30 മുതൽ ഫെബ്രുവരി നാലുവരെ അവസരമുണ്ട്. പ്രവേശനത്തിന്റെ രണ്ടാംറൗണ്ട് നടപടികൾ ഫെബ്രുവരി 9മുതൽ ആരംഭിക്കും. ചോയ്സ് ഫില്ലിങ് ഫെബ്രുവരി 10മുതൽ 14ന് രാത്രി 11.55 വരെ ചെയ്യാം. ലോക്കിങ് 14ന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെ ലഭ്യമാകും. രണ്ടാം അലോട്ട്മെന്റ് 19ന് പ്രഖ്യാപിക്കും. മോപ് അപ് റൗണ്ട് അലോട്ട്മെന്റ് നടപടികൾ മാർച്ച് 2ന് തുടങ്ങും. ചോയ്സ് ഫില്ലിങ് മാർച്ച് മൂന്നുമുതൽ ഏഴുവരെ. രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് മാർച്ച്‌ 12ന് നടക്കും.
മെഡിക്കൽ കൗൺസലിൽ കമ്മിറ്റി (എംസിസി) നടത്തുന്ന കൗൺസലിങ്ങിൽ പങ്കെടുക്കാൻ http://mcc.nic.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ അലോട്ട്മെന്റ് ജനുവരി 29ന് പ്രഖ്യാപിക്കും.
എഎഫ്എംസി പ്രവേശനത്തിൽ താത്പര്യമുള്ളവരും ഈ ഘട്ടത്തിൽ എംസിസി സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...