JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കണ്ണൂർ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല ഇൻറർ കോളേജിയറ്റ് കായിക മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.
ടൈംടേബിൾ
15.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. (നവംബർ 2020) പരീക്ഷകളുടെയും, 02.03.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. ടെക്. (ഒക്റ്റോബർ 2020) പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ഹിന്ദി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 02.02.2022 വരെ അപേക്ഷിക്കാം.