JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: ജനുവരി 27ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബി.എസ് സി. പരീക്ഷകള്‍ 31-നാണ് തുടങ്ങുക. സമയം ഉച്ചക്ക് രണ്ട് മണി. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. ബി.എ., ബി.കോം., ബി.ബി.എ. പരീക്ഷകളുടെ ടൈം ടേബിള്‍ പിന്നീട് പ്രഖ്യാപിക്കും.
എം.എസ് സി. യോഗ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി നവംബര്‍ 2020 പരീക്ഷ ഫെബ്രുവരി മൂന്നിനും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷ ഫെബ്രുവരി രണ്ടിനും തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021-22 അധ്യയനവര്‍ഷത്തെ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം 24-ന് ഉച്ചക്ക് 2.30-ന് ഓണ്‍ലൈനായി ചേരും. ഓരോ വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു. യോഗത്തിന്റെ ലിങ്ക് പ്രതിനിധികള്‍ക്ക് ലഭ്യമാക്കും.