JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതല്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സി.എച്ച്.എം.കെ. ലൈബ്രറി തുറക്കില്ല.
പരീക്ഷാഭവന്‍ അവശ്യസേവന മേഖലയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേകം ക്യാമ്പ് നടത്തുന്നത് പരിഗണിക്കും. കാമ്പസ് പഠനവകുപ്പുകളില്‍ ലാബ് ആവശ്യമില്ലാത്ത ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്.
രാത്രി ഒമ്പതരക്ക് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ പ്രത്യേകം അനുവാദം വാങ്ങണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരലുകള്‍ ഒഴിവാക്കല്‍ എന്നിവയ്ക്കായി കോവിഡ് സെല്ലിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തും. വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ക്കായും ബോധവത്കരണം നടത്തും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാംപുറത്ത്, ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.