JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കോട്ടയം: ആറാം സെമസ്റ്റർ ബി.ടെക്ക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ – ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, 2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഏപ്രിലിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, 2020 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.
നാടകോത്സവം
എംജി സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ
ആഭിമുഖ്യത്തിലുള്ള നാടകോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ സർവ്വകലാശാല കാമ്പസ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന കോളേജുകൾ നാടകത്തിന്റെ സിനോപ്‌സിന്റെ മൂന്ന് വീതം കോപ്പികൾ പ്രിൻസിപ്പലിന്റെ കത്ത് സഹിതം ജനുവരി 31 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ ലഭ്യമാക്കണമെന്ന് സ്റ്റുഡന്റ് സർവ്വീസസ് ഡയറക്ടർ അറിയിച്ചു.