JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
ചെറുതുരുത്തി: കോവിഡ്, ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള കലാമണ്ഡലത്തിൽ പതിവുക്ലാസുകൾ നിർത്തിവച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും. ഈ മാസം നടത്താനിരുന്ന അരങ്ങേറ്റം, കുട്ടികളുടെ രംഗാവതരണങ്ങൾ എന്നിവ മാറ്റിവെച്ചതായും വൈസ് ചാൻസലർ പറഞ്ഞു. ഇരുപതാം തീയതിയോടെ (മറ്റന്നാൾ) കുട്ടികളെ ഹോസ്റ്റലിൽനിന്ന് വീട്ടീലേയ്ക്ക് കൊണ്ടുപോകാൻ രക്ഷകർത്താക്കളോട് ആവശ്യപ്പെട്ടതായും അറിയിച്ചു.