editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാംഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

എംഎ അറബിക്, എം.എസ്.ഡബ്ലിയു, പിഎച്ച്ഡി സീറ്റൊഴിവുകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : January 18 - 2022 | 5:23 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍ പി.ജി. അറബിക് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 20-ന് 10 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തും. പ്രവേശന റാങ്കുലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ റീജണല്‍ സെന്റര്‍ പേരാമ്പ്രയില്‍ എം.എസ്.ഡബ്ല്യൂ. കോഴ്‌സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി, മുസ്‌ലിം, ഇ.ടി.ബി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 20-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സംവരണവിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റഗലുര്‍), സി.യു.സി.എസ്.എസ്. (സപ്ലിമെന്ററി) പി.ജി. നവംബര്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22-ന് തുടങ്ങും. 24 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതുവരെ പി.ജി. ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി

2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. സീറ്റൊഴിവ്

സര്‍വകലാശാലാ കായികപഠനവകുപ്പില്‍ പി.എച്ച്.ഡി. 2021 ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് അഞ്ച് മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ചുരുക്കപ്പട്ടിക സര്‍വകലാശാലാ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

എം.എ. ഫോക്‌ലോര്‍ സീറ്റൊഴിവ്

സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. കോഴ്‌സിന് എസ്.സി. വിഭാഗം സീറ്റൊഴിവുണ്ട്. 22-ന് 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി. വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെ പരിഗണിക്കും.

0 Comments

Related News