JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പി.എച്ച.ഡി. കോഴ്‌സ് വർക്കിന്റെ ഭാഗമായ \’റിസർച്ച് എതിക്‌സ് ആന്റ് ഡിജിറ്റൽ ലിറ്ററസി\’ പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ ജനുവരി 20 മുതൽ ഫെബ്രുവരി നാല് വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. ഈ കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങളും, രജിസ്‌ട്രേഷൻ ലിങ്കും, സർവകലാശാലാ ലൈബ്രറിയുടെ വെബ്സൈറ്റിൽ (http://library.mgu.ac.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495161509, 8289896323 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പരീക്ഷാതീയതി
ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക് (1997 മുതൽ 2009 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷാ ടൈംടേബിളിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ടൈംടേബ്ൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷ ഫെബ്രുവരി 2ന്
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) (ഓപ്പൺ കോഴ്‌സ്) പരീക്ഷയുടെ ഭാഗമായുള്ള ഇലമെൻറ്സ് ഓഫ് പ്രിൻസിപ്ൾസ് ഓഫ് ഡിസൈൻ, എൻട്രപ്രണേറിയൽ ലീഡേഴ്സ്, വിമൻ ഇൻ ഇൻഡ്യൻ ഡമോക്രസി എന്നീ പേപ്പറുകളുടെ പരീക്ഷ ഫെബ്രുവരി രണ്ടിന് നടക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷാകേന്ദ്രം
ജനുവരി 19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം – 2019 അഡ്മിഷൻ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ, രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി ഹാൾ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം
വൈവാ വോസി
2021 ഡിസംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ – റെഗുലർ , / 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി / 2014, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് / 2004-2011 അഡ്മിഷൻ – (റെഗുലർ / പ്രൈവറ്റ് അദാലത്ത്)- സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 – വൈവാ വോസി പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കുള്ള വൈവ ജനുവരി 19 ന് ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2021 നവംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സയൻസ് – ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിഹേവിയറൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – പാർട്ട് ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.