JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരള സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സർവകലാശാല ഫീസുകളും,
അപേക്ഷകളും പരമാവധി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വളരെ അത്യാവശ്യ
സാഹചര്യങ്ങളിൽ മുൻകൂർ അനുമതിയോടുകൂടി മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കു.
കേരളസർവകലാശാല ലൈബ്രറിയിലും നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളസർവകലാശാല ലൈബ്രറിയിൽ
പുതിയ അംഗത്വം നൽകുന്നത് ജനുവരി 27 വരെ താൽക്കാലികമായി നിർത്തിവച്ചു.
നിലവിലെ ലൈബ്രറി അംഗങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കും.
പരീക്ഷാഫലം
കേരളസർവകലാശാല 2021 മെയിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല മെയിൽ നടത്തിയ
സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആന്റ് ബയോടെക്നോളജി (247) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപൂവ്മെന്റ്, 2015 – 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്)
പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും ജനുവരി 27
ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2022 മാർച്ചിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സവർക്ക് (ഡിസംബർ 2021 സെഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി
കേരളസർവകലാശാല ജനുവരിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ജനുവരി 19 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി കൗൺസിലിങ് സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 4 ലേക്ക് മാറ്റിയിരിക്കുന്നു.
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.സി.എ. (2020 സ്കീം -റെഗുലർ) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 19, 20, 21, 24 & 25 തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2022 ജനുവരി 14 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.
സി.എസ്. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ അഡീഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബി.എസ്.സി ഹോംസയൻസ്, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ ജനുവരി 19ലേക്കും മാത്തമാറ്റിക്സ് പ്രാക്ടിക്കൽ ജനുവരി 21 ലേക്കും മാറ്റിയിരിക്കുന്നു.