കണ്ണൂർ: 2009 സിലബസിലുള്ള ആറാം സെമസ്റ്റർ ബി ബി എം പ്രോഗ്രാമിന്റെ 6B17BBM: Services Marketing പരീക്ഷ 19.01.2022 ന് ഉച്ചക്ക് 01:30 ന് സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കും.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് (റഗുലർ), ഒക്ടോബർ 2020 (ന്യൂ ജനറേഷന്‍)ന്റെ പ്രായോഗിക പരീക്ഷ 19.01.2022 ന് ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ വെച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
രണ്ടാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി, സൈക്കോളജി , ഹോം സയൻസ് റെഗുലർ / സപ്ളിമെന്ററി ഏപ്രിൽ 2021 പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 18.01.2022 മുതൽ അതാതു കോളേജുകളിൽ നടക്കും വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എം.എസ്.സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ഒക്ടോബർ 2020 (റഗുലർ/ഇമ്പ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
പഠന സഹായി വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവഃ കോളേജ് മാനന്തവാടി പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 19.01.2022 ബുധനാഴ്ച 10.30 AM മുതൽ 2.30 PM വരെ മേരി മാതാ ആർട്സ് &സയൻസ് കോളേജ് മാനന്തവാടി വച്ച് വിതരണം ചെയ്യുന്നു.
സ്വയം പഠന സഹായികൾ കൈപ്പറ്റാൻ വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും സർവകലാശാല ഐ ഡി കാർഡ്, ഫീ അടച്ചതിന്റെ രസീത് എന്നിവ ഹാജരാക്കേണ്ടതുമാകുന്നു.