JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (JEST) http://jest.org.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജനുവരി 18ആണ് അവസാന തീയതി.
വിവിധ സ്ഥാപനങ്ങളിലെ ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിലാണ് അവസരം.
ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് പരീക്ഷയുടെ പരിധിയിൽ വരുന്ന ഗവേഷണ സ്ഥാപനങ്ങൾ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ്, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ടി.ഐ.എഫ്.ആർ.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (വിവിധ കേന്ദ്രങ്ങൾ) തുടങ്ങിയവയാണ്. സ്ഥാപനങ്ങളുടെ സമ്പൂർണ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
മാർച്ച് 13ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ് എന്നിവയിൽ പരീക്ഷ നടത്തും. ഇവയിൽ ഒന്നിനുമാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ. പിഎച്ച്.ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്കും പൊതുവായ പരീക്ഷയാവും. മാതൃകാ ചോദ്യപ്പേപ്പർ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകൾ http://jest.org.in വെബ്സൈറ്റ് വഴി ജനുവരി 18വരെ സമർപ്പിക്കാം.