JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ വിവിധ ഒഴിവുകളിലേക്ക് അവസരം. അപേക്ഷകൾ http://iipsindia.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
ഒഴിവുകളുടെ വിവരങ്ങൾ താഴെ
1.അപ്പർ ഡിവിഷൻ ക്ലാർക്ക്: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. പ്രായപരിധി 27 വയസ്.
2.ലൈബ്രറി ക്ലാർക്ക്- പത്താംക്ലാസും ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം. പ്രായപരിധി 30 വയസ്.
3.സീനിയർ ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്- ലൈബ്രറി സയൻസിൽ ബിരുദവും മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും ആവശ്യമാണ്. പ്രായപരിധി 35 വയസ്.
അപേക്ഷകൾ അയക്കേണ്ട വിലാസം The Director & Sr.Professor, International Institute for Population Sciences, Govandi Station Road, Deonar, Mumbai 400088 കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തിക ഏതെന്ന് വ്യക്തമാക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 28 ആണ്.