JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: NEET- UG അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജനുവരി 29ന് പ്രഖ്യാപിക്കും. പ്രവേശനത്തിന്റെ ആദ്യ റൗണ്ടിലേക്ക് ഈമാസം 19 മുതൽ 24വരെ രജിസ്റ്റർ ചെയ്യാം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന കൗൺസലിങ്ങിൽ പങ്കെടുക്കാൻ http://mcc.nic.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ അടച്ചശേഷം 20മുതൽ ചോയ്സ് ഫില്ലിങ് നടത്തണം.
NEET UG 2021 Counselling Schedule
എഎഫ്എംസി പ്രവേശനത്തിൽ താത്പര്യമുള്ളവരും ഈ ഘട്ടത്തിൽ എംസിസി സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് അടയ്ക്കാനുള്ള സൗകര്യം 24ന് ഉച്ചയ്ക്ക് മൂന്നുമണിവരെ ഉണ്ടാകും. ചോയ്സ് ഫില്ലിങ് നടത്താൻ ജനുവരി20 മുതൽ 24ന് രാത്രി 11.55 വരെ സമയം അനുവദിക്കും. ചോയ്സ് ലോക്കിങ് സൗകര്യം 24ന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെയും ലഭിക്കും.
റിപ്പോർട്ടിങ്ങിന് ജനുവരി30 മുതൽ ഫെബ്രുവരി നാലുവരെ അവസരമുണ്ട്. പ്രവേശനത്തിന്റെ രണ്ടാംറൗണ്ട് നടപടികൾ ഫെബ്രുവരി 9മുതൽ ആരംഭിക്കും. ചോയ്സ് ഫില്ലിങ് ഫെബ്രുവരി 10മുതൽ 14ന് രാത്രി 11.55 വരെ ചെയ്യാം. ലോക്കിങ് 14ന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെ ലഭ്യമാകും. രണ്ടാം അലോട്ട്മെന്റ് 19ന് പ്രഖ്യാപിക്കും. മോപ് അപ് റൗണ്ട് അലോട്ട്മെന്റ് നടപടികൾ മാർച്ച് 2ന് തുടങ്ങും. ചോയ്സ് ഫില്ലിങ് മാർച്ച് മൂന്നുമുതൽ ഏഴുവരെ. സീറ്റ് അലോട്ട്മെന്റ് മാർച്ച് 12ന് നടക്കും.