പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിവിധ പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jan 15, 2022 at 4:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 17-ന് തുടങ്ങും. സര്‍വകലാശാലാ കാമ്പസാണ് പരീക്ഷാ കേന്ദ്രം. ഹാള്‍ടിക്കറ്റില്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റമുണ്ടെങ്കില്‍ ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജനുവരി 17-ന് തുടങ്ങുന്ന അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍ / മെയ് 2021 പരീക്ഷയുടെ മലപ്പുറം ഗവണ്‍മെന്റ് കോളേജ് കേന്ദ്രം മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററി (ബി.എഡ്. സെന്റര്‍) ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ തീയതിയിലും സമയത്തിലും മാറ്റമില്ല.

\"\"

സാമ്പത്തികശാസ്ത്ര പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഓവര്‍സിയര്‍ (സിവില്‍) നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വയനാട് ചെതലയം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ഒഴിവുള്ള ഓവര്‍സിയര്‍ (സിവില്‍) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ 25-ന് മുമ്പായി രേഖകള്‍ ലഭ്യമാക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

\"\"

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.

ബി.ആര്‍ക്ക്. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 25-നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2020 പരീക്ഷകളും നവംബര്‍ 2019 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും 24-നും തുടങ്ങും.  

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News