കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ജനുവരി14) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശിക അവധി ജനവരി 15ൽ നിന്നും 14 ലേക്ക് മാറ്റി സർക്കാർ ഉത്തരവായ സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
പരീക്ഷ 28 മുതൽ
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് – 2016 അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെൻ്റ് ) 2019 ന് മുൻപുള്ള അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെൻ്റ്, അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ ജനവരി 28ന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 19 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 നും അപേക്ഷിക്കാം. ആദ്യ മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 7350 രൂപയും മൂന്നാംമേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 10500 രൂപയും പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്പെഷ്യൽ ഫീസായി അടയ്ക്കണം.