JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ കെമിസ്ട്രി പഠന വിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഗവേഷണ വിഷയത്തെ ആസ്പദമാക്കി 15 മിനിറ്റില്‍ കുറയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍ 0494 2407413.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 20-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 24, 25 തീയതികളില്‍ നടക്കും.
ആറാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19-ന് നടക്കും.
ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 17, 18 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.