JOIN OUR WHATSAPP GROUP
https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
തിരുവനന്തപുരം: നൂറിലധികം പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോളേജിലെ റെഗുലർ ക്ലാസുകൾ താത്കാലികമായി നിർത്തിവെച്ചു. കോളേജിനെ ക്ലസ്റ്ററായി കണക്കാക്കിയാണ് കോളേജ് അടച്ചത്. ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. പരീക്ഷകളും മാറ്റിവെച്ചു. കോവിഡ്, ഒമിക്രോൺ വ്യാപനം ക്രമതീതമായി വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നാളെ തീരുമാനം എടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതിയെ ക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെ ക്കുറിച്ചുമെല്ലാമുള്ള അന്തിമ തീരുമാനം നാളെ അവലോകന യോഗത്തിൽ കൈക്കൊള്ളും.